10/28/10

ജനകീയ രാഷ്ട്രീയത്തിന്റെ ശക്തമായ മുന്നൊരുക്കം

കേരള  ചരിത്രത്തില്‍ ആദ്യമായി  പ്രാദേശികമായ ജനകീയ മുന്നകികള്‍  ഇടത് വലത് മുന്നനികല്ല്കെതിരില്‍ മത്സരിച്ചതായിരുന്നു ഈ തെരഞ്ഞെടുപ്പിലെ ശ്രദ്ധേയമായ ഘടകം .  "ഏഴ്(കോഴിക്കോട്  അടക്കം ഇപ്പോള്‍ ആകെ 9) പഞ്ചായത്ത് വാര്‍ഡുകളില്‍ വിജയം വരിച്ച ഇത്തരം ജനകീയ മുന്നണികള്‍ ആറ് മുന്‍സിപ്പല്‍ വാര്‍ഡുകളിലും 74 പഞ്ചായത്ത് വാര്‍ഡുകളിലും രണ്ടാം സ്ഥാനത്ത് എത്തുകയും ചെയ്തു (കോഴിക്കോട് ജില്ല അടക്കം ഇപ്പോള്‍ ആകെ 110). പല സീറ്റുകളിലും വിരലിലെണ്ണാവുന്ന വോട്ടുകള്‍ക്കാണ് ജനകീയ മുന്നണികളുടെ സ്ഥാനാര്‍ഥികള്‍ക്ക് വിജയം കൈവിട്ടു പോയത്. തൃശൂര്‍ ജില്ലയിലെ കാതിക്കുടത്ത് ഫാക്ടറി മലിനീകരണ വിരുദ്ധ സമര സമിതി രണ്ട് സീറ്റുകളില്‍ വിജയിച്ചതും പ്രത്യേകം എടുത്തു പറയേണ്ടതാണ്.
വിജയ സാധ്യതയുള്ള പല വാര്‍ഡുകളിലും ജനകീയ മുന്നണി സ്ഥാനാര്‍ഥികളെ പരാജയപ്പെടുത്താന്‍ എല്‍.ഡി.എഫും യു.ഡി.എഫും ഒത്തു കളിച്ചതായി വോട്ടിംഗ് നില പരിശോധിച്ചാല്‍ വ്യക്തമാവും. പണവും മദ്യവും കള്ളവോട്ടും നിര്‍ബാധം ഒഴുകിയ തെരഞ്ഞെടുപ്പില്‍ അതിശക്തമായ മുന്നണി ഘടനക്കെതിരെ കരുത്തുറ്റ മത്സരം കാഴ്ചവെക്കാനും മുന്നേറ്റങ്ങള്‍ സൃഷ്ടിക്കാനും പ്രാദേശിക ജനകീയ സംഘങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്. കേരളത്തില്‍ രൂപപ്പെടാനിരിക്കുന്ന, കക്ഷി രാഷ്ട്രീയ സങ്കുചിതങ്ങള്‍ക്കതീതമായ ജനകീയ രാഷ്ട്രീയത്തിന് ശക്തമായ അടിത്തറ പാകാന്‍ തെരഞ്ഞെടുപ്പ് പങ്കാളിത്തം സഹായകമായിട്ടുണ്ട്.."

".. ഇടതു-വലതു മുന്നണികള്‍ക്ക് ബദലായി കേരളത്തില്‍ ഉയര്‍ന്നു വരുന്ന ജനപക്ഷ രാഷ്ട്രീയത്തിന് അടിത്തറ പാകുന്നതാണ് തദ്ദേശ തെരഞ്ഞെടുപ്പ് ഫലങ്ങളെന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന രാഷ്ട്രീയകാര്യ സെക്രട്ടറി ഹമീദ് വാണിമേല്‍ അഭിപ്രായപ്പെട്ടു. തദ്ദേശ സ്ഥാപനങ്ങളെ സങ്കുചിതമായ കക്ഷി രാഷ്ട്രീയത്തില്‍ നിന്ന് മുക്തമാക്കി വികസനോന്മുഖ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുക എന്നതായിരുന്നു ജമാഅത്തെ ഇസ്ലാമിയുടെ നയം. ഈ ലക്ഷ്യം ഉയര്‍ത്തിപ്പിടിച്ച് പ്രാദേശികമായ ജനകീയ സംരംഭങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു വരാന്‍ സംഘടന ആഹ്വാനം ചെയ്തു. ഈ ആഹ്വാനത്തെത്തുടര്‍ന്ന് സംസ്ഥാനത്തെങ്ങും പ്രാദേശികമായ ജനകീയ സംഘടനകള്‍ രൂപം കൊള്ളുകയും തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും ചെയ്തു.
പരമ്പരാഗതമായ മുന്നണികള്‍ക്കതീതമായി പ്രാദേശിക തലത്തില്‍ ജനങ്ങളെ സംഘടിപ്പിക്കാനും ശക്തമായ മത്സരം കാഴചവെക്കാനും ഈ പ്രാദേശിക സംഘങ്ങള്‍ക്ക് കഴിഞ്ഞു.."

1 comment:

Anonymous said...

Statistical analyzis shows the Janakeeya Vikasana Munnani's got 13% of total votes in the wards it had contested. A great thing for a starter indeed.

-From Solidarityym.net

 

blogger templates | Make Money Online