8/11/11

എസ്.ഐ.ഒ സമരത്തിന് നേരെ എസ്.എഫ്.ഐ ആക്രമണം; മൂന്നുപേര്‍ക്ക് പരിക്ക്


കളമശേരി: കൊച്ചി സര്‍വകലാശാല എന്‍ജിനീയറിങ് കോളജിലെ വിദ്യാര്‍ഥികളുടെ യാത്രാക്ലേശം പരിഹരിക്കണമെന്നാവശ്യപ്പെട്ട് എസ്.ഐ.ഒ നടത്തിയ സമരത്തിന് നേരെ എസ്.എഫ്.ഐ വിദ്യാര്‍ഥികള്‍ നടത്തിയ ആക്രമണത്തില്‍ മൂന്നുപേര്‍ക്ക് പരിക്ക്. എസ്.ഐ.ഒ സര്‍വകലാശാല യൂനിറ്റ് പ്രസിഡന്റ് കെ.എം. ഷെഫ്രിന്‍, വിദ്യാര്‍ഥികളായ എം.എം. മആസ്, കെ.എം. അഫ്‌സല്‍ എന്നിവരാണ് പരിക്കേറ്റ് കൊച്ചി കോ ഓപറേറ്റിവ് മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ളത്.
യാത്രാക്ലേശം പരിഹരിക്കാന്‍ പുതിയ ബസുകള്‍ അനുവദിക്കുക, ക്ലാസ് മുറികളിലെ ശോച്യാവസ്ഥ പരിഹരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ബുധനാഴ്ച രാവിലെ പ്രകടനമായെത്തിയ സമരത്തിന് നേരെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ആക്രമണം അഴിച്ചുവിടുകയായിരുന്നു.
ആക്രമണത്തില്‍ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുകയും തുടര്‍ന്ന് എസ്.ഐ.ഒ നേതാക്കള്‍ സര്‍വകലാശാല വൈസ് ചാന്‍സലറോടും രജിസ്ട്രാറോടും നടത്തിയ ചര്‍ച്ചയില്‍ ക്ലാസുകളുടെ ശോച്യാവസ്ഥ ഒരാഴ്ചക്കകം പരിഹരിക്കാമെന്നും കോളജ് ബസുകള്‍ ഉടന്‍ നിരത്തിലിറക്കാമെന്നും ഉറപ്പ് നല്‍കി.
കൂടാതെ,എസ്.ഐ.ഒ വിദ്യാര്‍ഥികളെ മര്‍ദിച്ചവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാമെന്നും ഉറപ്പ് നല്‍കി.

2 comments:

Old_User said...

എസ്എഫ്ഐ അതിന്റെ ഫാസിസ്റ്റ് ഭീകരതയും അസഹിഷ്ണുതയും തുടര്‍ന്ന് കൊണ്ടിരിക്കുന്നു. പക്ഷെ ഇത് കൊണ്ടൊന്നും ഈ മല വെള്ളപാച്ചില്‍ തടുത്തു നിര്‍ത്താനാവില്ല. സര്‍ഗാത്മക വിദ്യാര്‍ഥി മുന്നേറ്റം അനുസ്യൂതം തുടരുക തന്നെ ചെയ്യും...

ഇന്ഖിലാബ് സിന്ദാബാദ്. എസ്ഐഓ സിന്ദാബാദ്..

Prakash said...

Proceed...!! SFI cant stop you...

 

blogger templates | Make Money Online