
2/3/11
ഭരണകൂടഭീകരതക്കെതിരെ വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നുവരണം -സി.ആര്‍ നീലകണ്ഠന്‍
Posted on 30-01-11, 12:24 pm
കളമശ്ശേരി: ഭരണകൂട ഭീകരതക്കെതിരെ വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നുവരണമെന്ന് സി.ആര്‍. നീലകണ്ഠന്‍ പ്രസ്താവിച്ചു. കുസാറ്റില്‍ എസ്.ഐ.ഒ സംഘടിപ്പിച്ച മനുഷ്യാവകാശ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോര്‍പ്പറേറ്റുകളുടെയും ആധിപത്യമുള്ളവരുടെയും താല്‍പര്യങ്ങള്‍ക്കു വേണ്ടി നമ്മുടെ ജനാധിപത്യ സംവിധാനങ്ങളെ ദുര്‍ബലപ്പെടുത്തി കൊണ്ടിരിക്കുകയാണ്. ഇതിനെതിരെ ശബ്ദിച്ചതിന്റെ പേരിലാണ് ബിനായക്സെന്നും മഅ്ദനിയും ഷാഹിനയും വേട്ടയാടപ്പെടുന്നത് എന്നും അദ്ദേഹം പറഞ്ഞു. എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി പി.കെ.സാദിഖ് സോളിഡാരിറ്റി ജില്ലാ സെക്രട്ടറി ഹാശിം, എസ്.ഐ.ഒ ജില്ലാ പ്രസിഡന്റ് ജമാല്‍ പാനായിക്കുളം തുടങ്ങിയവര്‍ സംസാരിച്ചു.

Subscribe to:
Post Comments (Atom)
2 comments:
Congrats....!! Maasha Allah...!!
-Sayoob
congrats !
Post a Comment