കൊച്ചി: കൊച്ചി സര്‍വകലാശാല ബി ടെക് അഞ്ചാം സെമസ്റര്‍ റഗുലര്‍ വിദ്യാര്‍ഥികളുടെ റിസള്‍ട്ട് ഇതുവരെ പ്രസിദ്ധീകരിക്കാത്ത സാഹചര്യത്തില്‍ അഞ്ചാം സെമസ്റര്‍ സ്പെഷ്യല്‍ സപ്ളിമെന്ററീ പരീക്ഷയുടെ ഫീസ് അടക്കാനുള്ള അവസാന തീയതി ജൂണ്‍ 2 ല്‍ നിന്ന് നീട്ടണമെന്ന് എസ്.ഐ.ഒ കൊച്ചി സര്‍വകലാശാല കണ്‍വീനര്‍ കെ.എം.ശഫ്റില്‍ ആവശ്യപ്പെട്ടു. ആയിരക്കണക്കിന് വിദ്യാര്‍ഥികളെ ബാധിക്കുന്ന ഈ വിശയത്തില്‍ അടിയന്തര നടപടി കൈക്കൊള്ളണമെന്നും എസ്.ഐ.ഒ ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് സര്‍വകലാശാല വൈസ്ചാന്‍സ്്ലര്‍, എക്സാം കട്രോളര്‍ എന്നിവര്‍ക്ക് പരാതി നല്കിയതായി പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.
Subscribe to:
Post Comments (Atom)
No comments:
Post a Comment